കോ​വി​ഡ് വ്യാ​പ​നം രൂക്ഷം; പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഭാ​ഗി​ക ലോ​ക്ക്ഡൗ​ണ്‍

കോ​വി​ഡ് വ്യാ​പ​നം രൂക്ഷം; പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഭാ​ഗി​ക ലോ​ക്ക്ഡൗ​ണ്‍

കോ​ല്‍​ക്ക​ത്ത: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഭാ​ഗി​ക ലോ​ക്ക്ഡൗ​ണ് ഏര്‍പ്പെടുത്തി‍. റെ​സ്റ്റോ​റ​ന്‍റു​ക​ള്‍, ബാ​ര്‍, ജിം, ​നീ​ന്ത​ല്‍​കു​ളം എ​ന്നി​വ അ​ട​ച്ചി​ടും.

ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ള്‍, ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ള്‍, സി​നി​മ ഹാ​ള്‍, കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, സ്പാ ​എ​ന്നി​വ അ​ട​ഞ്ഞു കി​ട​ക്കും.

മാ​ര്‍​ക്ക​റ്റു​ക​ള്‍​ക്ക് അ​ഞ്ച് മ​ണി​ക്കൂ​ര്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ പ​ത്ത് വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ​യും ആ​യി​രി​ക്കും മാ​ര്‍​ക്ക​റ്റു​ക​ള്‍ തു​റ​ന്നി​രി​ക്കു​ക.

ഹോം ​ഡെ​ലി​വ​റി​ക​ളും ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വീ​സു​ക​ള്‍​ക്കും അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com