കോവിഡ്: സ്വകാര്യാശുപത്രി ചികിത്സാ നിരക്ക് നിജപ്പെടുത്തി ത്സാര്‍ഖണ്ഡ്
India

കോവിഡ്: സ്വകാര്യാശുപത്രി ചികിത്സാ നിരക്ക് നിജപ്പെടുത്തി ത്സാര്‍ഖണ്ഡ്

നിശ്ചയിക്കപ്പെട്ടിട്ടുള്ള ചികിത്സാ ചാര്‍ജ് ലംഘിച്ചാല്‍ സ്വകാര്യാശുപത്രികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും

News Desk

News Desk

ഝാര്‍ഖണ്ഡ്: കോവിഡു രോഗികളെ ചികിത്സിക്കുന്നതിന് സ്വകാര്യാശുപത്രി നിരക്ക് നിജ പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. സ്വകാര്യാശുപത്രികള്‍ അമിത തുക ഈടാക്കുന്നുവെന്ന ആക്ഷേപങ്ങള്‍ ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം - എഎന്‍ഐ റിപ്പോര്‍ട്ട്.

സ്വകാര്യ ആശുപത്രികള്‍ കോവിഡു രോഗികളെ ചൂഷണം ചെയ്യുകയാണ്. അവര്‍ക്ക് തോന്നും പടിയാണ് നിരക്ക് ഈടാക്കുന്നത്. ഇതുമൂലം കോവിഡു രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നവസ്ഥവരെയുണ്ട്. ഇത് അനുവദിക്കുവാനാകില്ല. കോവിഡു രോഗബാധിതരില്‍ ചികിത്സാ ചെലവിന്റെ പേരില്‍ അമിത സാമ്പത്തികഭാരം അടിച്ചേല്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാര്‍ കടമയാണ്. നിശ്ചയിക്കപ്പെട്ടിട്ടുള്ള ചികിത്സാ ചാര്‍ജ് ലംഘിച്ചാല്‍ സ്വകാര്യാശുപത്രികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും - ഝാര്‍ഖണ്ഡ് ആരോഗ്യ വകുപ്പ് മന്ത്രി ബന്ന ഗുപ്ത പറഞ്ഞു.

ജില്ലകളെ എ, ബി, സി വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ എന്‍എ ബിഎച്ച് അംഗീകാരമുള്ളവയെന്നും ഇല്ലാത്തവയെന്നുമുള്ള വിഭാഗങ്ങളിലുള്‍പ്പെടുത്തി. ഇതു പ്രകാരമാണ് ചികിത്സാനിരക്ക് നിജപ്പെടുത്തിയിരിക്കുന്നത്.

ഗ്രൂപ്പ് എ ജില്ല എന്‍ബിഎച്ച് വിഭാഗത്തിന്റെ നിരക്ക്: കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കുള്ള ചികിത്സാ നിരക്ക് 6000 രൂപ. ഓക്‌സിസിജനടക്കം ഐസോലേഷന്‍ ബഡിന് 10000 രൂ പ. ഐസിയു വെന്റിലേറ്റര്‍ 18000. എന്‍ബിഎച്ച്യേതര വിഭാഗം: യഥാക്രമം 5500, 8000, 15000 രുപ. ഗ്രൂപ്പ് ബി ജില്ല എന്‍ബിഎച്ച് വിഭാഗം: യഥാക്രമം 5500, 8000, 14400 രൂപ. എന്‍ബിഎച്ച്യേതര വിഭാഗം: 5000, 6400, 10800. ഗ്രൂപ്പ് സി ജില്ല എന്‍ബിഎച്ച്: യഥാക്രമം 5000, 6400, 10800 രൂപ. എന്‍ബിഎച്ച്യേതര വിഭാഗം: 4000, 4800, 9000.

Anweshanam
www.anweshanam.com