രാജ്യത്ത് 14000 കടന്ന് മരണം; നാലര ലക്ഷത്തിലധികം രോഗികൾ
India

രാജ്യത്ത് 14000 കടന്ന് മരണം; നാലര ലക്ഷത്തിലധികം രോഗികൾ

ഒരു ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന രോഗബാധിതരുടെ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനറായിരത്തിന് അടുത്ത് ആളുകൾക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 15,968 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന രോഗബാധിതരുടെ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായിട്ടുള്ളത് 4,56,183 പേരാണ്.

24 മണിക്കൂറിനിടെ 465 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14,000 ക​ട​ന്നു. 14,011 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ഇ​ന്ത്യ​യി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 2,58,685 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ചൊ​വ്വാ​ഴ്ച മാ​ത്രം 248 പേ​രാ​ണ് കോവി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 6,531 ആ​യി. 3,214 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തു​വ​രെ 1,39,010 പേ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്.

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 3,947 പേ​ര്‍​ക്ക് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ള്‍ 66,602 ആ​യി. ഇ​ന്ന് മാ​ത്രം 68 കൊ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2301 ആ​യി.

64603 പേര്‍ക്ക് കോവിഡ് ബാധിച്ച ത്മിഴ്നാട്ടില്‍ 833 പേരാണ് മരിച്ചത്. തെലങ്കാനയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9553 ആയി. ഹൈദരാബാദില്‍ മാത്രം 652 പേര്‍ രോ​ഗബാധിരായി.

Anweshanam
www.anweshanam.com