കോവിഡ്: സര്‍ക്കാര്‍ വീഴ്ചകള്‍ നിരത്തി കോണ്‍ഗ്രസ്
India

കോവിഡ്: സര്‍ക്കാര്‍ വീഴ്ചകള്‍ നിരത്തി കോണ്‍ഗ്രസ്

തെലുങ്കാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചകള്‍ അക്കമിട്ടു നിരത്തി കോണ്‍ഗ്രസ്.

News Desk

News Desk

ന്യൂഡെല്‍ഹി: തെലുങ്കാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചകള്‍ അക്കമിട്ടു നിരത്തി കോണ്‍ഗ്രസ്. കോവിഡ് രോഗ ചികിത്സ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായ് സംസ്ഥാനത്തെ 50 ശതമാനം സ്വകാര്യാശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് തെലുങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെപ്രതി അവലോകനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ കോണ്‍ഗ്രസ് ലെ ജിസ്ലേറ്റീവ് പാര്‍ട്ടി നേതാവ് ബട്ടി വിക്രമര്‍ക്ക വിമര്‍ശിച്ചു - എഎന്‍ഐ റിപ്പോര്‍ട്ട്.ആവശ്യത്തിന് ഫണ്ടില്ല. ഡോക്ടര്‍മാരില്ല. സുരക്ഷാ കിറ്റുകളില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചത്തുമെന്ന ഭയത്തിലാണ് മുഖ്യമന്ത്രി അവലോകന യോഗം വിളിയ്ക്കാത്തതെന്ന് വിക്രമക്ക കുറ്റപ്പെടുത്തി.

ന്യായമായ പരിഹാര തുക നല്‍കി സ്വകാര്യാശുപത്രികള്‍ ഏറ്റെടുക്കണം.17 പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളിലെ കോ വിഡു പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ ഓരോ ഐഎഎസു ഓഫിസര്‍മാരെ ചുമതലപ്പെടുത്തണം. ക്വാറന്റ്യന്‍ കേന്ദ്രങ്ങള്‍ ഗ്രാമങ്ങളിലും സോണല്‍ അടിസ്ഥാനത്തിലുമുണ്ടാകണം. ഹൈദരാബാദിലുള്‍പ്പെടെ ഹോട്ടലുകള്‍ ക്വാറന്റ്യന്‍ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന് അടിയന്തരമായി ഫണ്ട് അനുവദിക്കണം.

സ്വകാര്യാശുപത്രികള്‍ കോവിഡിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ടെസറ്റ് കിറ്റുകളില്ലെന്ന പരാതി വ്യാപകം. പക്ഷേ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല - കോണ്‍ഗ്രസ് നേതാവ് വിശദികരിച്ചു.

Anweshanam
www.anweshanam.com