തമിഴ്​നാട്ടിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ര​ല​ക്ഷം ക​ട​ന്നു
India

തമിഴ്​നാട്ടിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ര​ല​ക്ഷം ക​ട​ന്നു

തമിഴ്​നാട്ടിൽ കോവിഡ്​ ബാധിതരുടെ എണ്ണം 50,000 കടന്നു. 2174 പേർക്ക്​ ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചു

Sreehari

ചെന്നൈ: തമിഴ്​നാട്ടിൽ കോവിഡ്​ ബാധിതരുടെ എണ്ണം 50,000 കടന്നു. 2174 പേർക്ക്​ ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 50,193 ആയി. 21,990 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

ബുധനാഴ്​ച 48 മരണം കൂടി സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്ത്​ മരിച്ചവരുടെ എണ്ണം 576 ആയി ഉയർന്നതായി ആരോഗ്യവകുപ്പ്​ അറിയിച്ചു.

രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചെന്നൈ ഉൾ​പ്പെടെ നാലു ജില്ലകളിൽ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജൂൺ 19 മുതൽ 30 വരെയാണ്​ ലോക്​ഡൗൺ.

Anweshanam
www.anweshanam.com