രാജ്യത്ത് 90632 പുതിയ കോവിഡ് കേസുകൾ

1065 മരണം കൂടി സ്ഥിരീകരിച്ചു.
രാജ്യത്ത് 90632 പുതിയ കോവിഡ് കേസുകൾ

ന്യൂ ഡല്‍ഹി: ആശങ്കയുയ‍ർത്തി രാജ്യത്തെ കോവിഡ് വ്യാപന നിരക്ക്. പ്രതിദിന വർദ്ധന തൊണ്ണൂറായിരം കടന്നു. 24 മണിക്കൂറിനിടെ 90,632 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 41 ലക്ഷം കടന്നു.

ഇത് വരെ 41,13,811 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്. 1065 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 70626 പേർ മരണപ്പെട്ടു. 1.73 ശതമാനമാണ് മരണ നിരക്ക്.

ഇത് വരെ 31,80,865 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 8,62,320 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 77.23 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് മരണ നിരക്ക് കുറയ്ക്കാൻ അടിയന്തിര നടപടി വേണം എന്ന് മൂന്നു സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്രം അടിയന്തിര നടപടി എടുക്കുവാൻ ആവശ്യപ്പെട്ടത്. മരണ നിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കാനാണ് നിർദേശം.

ഉത്തർപ്രദേശിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. 6,692 പേർക്ക് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 2,59,765 ആയി. 81 പേർ കൂടി മരിച്ചതോടെ ആകെ മരണം 3,843 ആയിരിക്കുകയാണ്. 81ൽ 18 മരണവും തലസ്ഥാനമായ ലക്നൗവിലാണ്. എട്ട് ദിവസത്തിനിടെ അര ലക്ഷം പേരാണ് സംസ്ഥാനത്ത് രോഗബാധിതരായത്.

കർണാടകയില്‍ ഇന്നലെ 9,746 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 128 മരണം കൂടി റിപ്പോർട്ട് ചെയ്തു. ബംഗളൂരു നഗരത്തിൽ മാത്രം 3,093 പേർക്ക് രോഗം സ്ഥിരീകരിച്ചു, 34 പേർ മരിച്ചു. ഇതോടെ ആകെ രോഗികൾ 3,89,232 ആയി. ആകെ 6,298 മരണമാണ് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com