
മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് മുംബൈയില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 11,163 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പുതിയ കേസുകള്‍ കൂടി വന്നതോടെ, മുംബൈയില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 4,52,445 ആയി ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 25 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 11,776 ആയി ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നുമാത്രം 5263 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 68,052 പേരാണ് മുംബൈയില്‍ ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്രയില്‍ പുതുതായി 57,040 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 222 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.