മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ ആറ് ലക്ഷത്തിലേക്ക്; മരണം ഇരുപതിനായിരം കടന്നു
India

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ ആറ് ലക്ഷത്തിലേക്ക്; മരണം ഇരുപതിനായിരം കടന്നു

24 മണിക്കൂറിനിടെ 288 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്

News Desk

News Desk

മുംബൈ: മഹാരാഷ്ട്രയില്‍ ഞായറാഴ്ച 11,111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 288 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 8,837 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,95,865 ആയി. 1,58,395 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,17,123 രോഗമുക്തി നേടി ആശുപത്രി വിട്ടു. 20,037 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

ആന്ധ്രാപ്രദേശില്‍ 8,012 പുതിയ കോവിഡ് കേസുകളാണുള്ളത്. 10,117 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 88 പേരാണ് മരിച്ചത്. ആകെ കോവിഡ് കേസുകള്‍ 2,89,829 ആയി ഉയര്‍ന്നു. 85,945 സജീവ കേസുകളാണുള്ളത്. 2,01,234 രോഗമുക്തി നേടി. ആകെ 2,650 കോകൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ജമ്മു കശ്മീരില്‍ 449 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജമ്മുവില്‍ നിന്നും 100 പേര്‍ക്കും കശ്മീരില്‍ നിന്നും 349 പേര്‍ക്കുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ കോവിഡ് കേസുകളാണ് 28,470 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 15 പേര്‍ മരിച്ചതോടെ ആകെ കൊവിഡ് മരണം 542 ആയി ഉയര്‍ന്നു. പഞ്ചാബില്‍ ഇന്ന് 1165 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 41 മരണവും 568 രോഗമുക്തിയും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്നാട്ടില്‍ ഇന്ന് പുതിയതായി 5950 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 125 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 3,38,055 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,78,270 പേര്‍ രോഗമുക്തി നേടി. 54,019 പേരാണ് ചികിത്സയിലുള്ളത്. 5,766 പേര്‍ ഇതുവരെ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ ഇന്ന് 652 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എട്ട് പേര്‍ രോഗംബാധിച്ച് മരിച്ചു. 1310 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 152580 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 137561 പേര്‍ രോഗമുക്തി നേടി. 10823 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4196 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

Anweshanam
www.anweshanam.com