കോവിഡ്: വുഹാനെ പിന്തള്ളി ചെന്നൈ
India

കോവിഡ്: വുഹാനെ പിന്തള്ളി ചെന്നൈ

കോവിഡ് കേസുകളുടെ എണ്ണത്തില്‍ വുഹാനെ പിന്തള്ളി ചെന്നൈ. ഇന്നലെ മാത്രം 1,939 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

Geethu Das

ചെന്നൈ: കോവിഡ് കേസുകളുടെ എണ്ണത്തില്‍ വുഹാനെ പിന്തള്ളി ചെന്നൈ. ഇന്നലെ മാത്രം 1,939 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡിന്റെ പ്രഭവകേന്ദ്രമെന്ന് അറിയപ്പെടുന്ന ചൈനയെ ചെന്നൈ മറികടന്നു.

തമിഴ്‌നാടിന്റെ തെക്കന്‍, പടിഞ്ഞാറന്‍ ജില്ലകളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. ഈറോഡില്‍ 98 പേര്‍ക്കും സേലത്ത് 34 പേര്‍ക്കും രാമനാഥപുരത്ത് 93 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മൊത്തം കോവിഡ് കേസുകളുടെ എണ്ണം 51,699 ആയി. മരണനിരക്കും കുതിക്കുകയാണ്. ഇതുവരെ 776 പേരാണ് ചെന്നൈയില്‍ മരിച്ചത്. തമിഴ്‌നാട്ടിലാകെ മരിച്ചവരുടെ 75.5 ശതമാനമാണിത്.

Anweshanam
www.anweshanam.com