കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 95 പേർക്കും രോഗം
India

കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 95 പേർക്കും രോഗം

ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിനോക്കുന്ന 30കാരനാണ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മരിച്ചത്. പട്‌നയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ പലിഗഞ്ചിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

By News Desk

Published on :

പാറ്റ്‌ന: കോവിഡ് ബാധിച്ച് നവവരന്‍ മരിച്ചതിന് പിന്നാലെ വിവാഹത്തില്‍ പങ്കെടുത്ത 95 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിനോക്കുന്ന 30കാരനാണ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മരിച്ചത്. പട്‌നയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ പലിഗഞ്ചിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

യുവാവ് കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഈ മാസം 15ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 15പേരെ പരിശോധനക്ക് വിധേയരാക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

പിന്നീട് സമ്പര്‍ക്കപ്പട്ടികയിലുള്ള നൂറോളം പേരെ നിരീക്ഷിക്കുകയായിരുന്നു. ഇതില്‍ 80 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിച്ചു. ഇത്രധികം പേര്‍ക്ക് കോവിഡ് വ്യാപനം സംസ്ഥാനത്ത് ആദ്യമായാണ്.

Anweshanam
www.anweshanam.com