കോവിഡ് ബാധിത നേഴ്‌സ് ഹൈക്കോടതിയില്‍

കോവിഡ് ബാധിത നേഴ്‌സ് ഹൈക്കോടതിയില്‍

ഡെല്‍ഹി: കോവിഡ് രോഗിയായ നേഴ്‌സ് നീതി തേടി ഡെല്‍ഹി ഹൈക്കോടതിയില്‍. താനടക്കം 83 പേരെ ഹംദ്രാദ് ആശുപത്രി മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് നേഴ്‌സ് ഗഫുറന്ന ഖത്തുനാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലായ് മൂന്നിനാണ് ഖത്തുന് കോവിഡ് - 19 രോഗം സ്ഥീരികരിക്കപ്പെട്ടത്. പക്ഷേ ആശുപത്രി മാനേജ്‌മെന്റ് സൗജന്യമായി ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചു. മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ ഡ്യുട്ടിക്ക് ഹാജരാകാത്തതിനാല്‍ നേഴ്‌സുമാരെ പിരിച്ചുവിട്ടു വെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വിശദീകരണം.

രോഗിപരിചണ വേളയില്‍ നേഴ്‌സമാര്‍ക്കടക്കം എന്‍ 95 മുഖാവരണമുള്‍പ്പെടെയുള്ള ഗുണമേന്മയാര്‍ന്ന വ്യക്തിഗത സുരക്ഷാ കീറ്റുകള്‍ ആവശ്യപ്പെട്ടതിനാലാണ് മാനേജ്‌മെന്റ് തങ്ങളെ പിരിച്ചുവിട്ടതെന്ന് ഹര്‍ജിക്കാരി പറയുന്നു. കോവിഡ് രോഗ പരിചരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയെ മുന്‍നിറുത്തിയുള്ള പ്രൊട്ടോക്കോള്‍ രൂപീകരണമെന്ന ആവശ്യവും ഹര്‍ജി ഉന്നയിക്കുന്നുണ്ട്.

കോവിഡ് രോഗി പരിചരണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ കിറ്റുകള്‍ ലഭ്യമാക്കുക. ഇക്കാര്യത്തിലെ അനാസ്ഥ പാടെ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഡെല്‍ഹിയിലെ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കണമെന്നും ഹര്‍ജി അടിവരയിടുന്നു.

Related Stories

Anweshanam
www.anweshanam.com