രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു; ആശങ്കയില്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,083 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു; ആശങ്കയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,083 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 55,62,664 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9,75,861 സജീവ കേസുകളാണ്.

44,97,868 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,468 പേരാണ് രോഗമുക്തി നേടിയത്. 80.86 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.ഇന്നലെ രാജ്യത്ത് ആയിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 88,935 ആയി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 2,91,630 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,84,341 രോഗികള്‍ സുഖം പ്രാപിച്ചു.

Related Stories

Anweshanam
www.anweshanam.com