പശ്​ചിമബംഗാളിൽ ലോക്​ഡൗൺ ജൂലൈ 31 വരെ നീട്ടി
India

പശ്​ചിമബംഗാളിൽ ലോക്​ഡൗൺ ജൂലൈ 31 വരെ നീട്ടി

ജൂലൈ 31 വരെ സ്​കൂളുകളും കോളജുകളും ട്രെയിൻ-മെട്രോ സർവീസുകളും ഉണ്ടാവില്ല

News Desk

News Desk

കൊൽക്കത്ത: പശ്​ചിമബംഗാളിൽ ലോക്​ഡൗൺ ജൂലൈ 31 വരെ നീട്ടിയതായി​ മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്​ച നടത്തിയ സർവകക്ഷി യോഗത്തിലാണ്​ മമത ഇക്കാര്യം അറിയിച്ചത്​.

കോവിഡ്​ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലോക്​ഡൗൺ നേടിയത്. ജൂലൈ 31 വരെ സ്​കൂളുകളും കോളജുകളും ട്രെയിൻ-മെട്രോ സർവീസുകളും ഉണ്ടാവില്ലെന്ന്​ മമത വ്യക്​തമാക്കി.

കഴിഞ്ഞ ദിവസം 370 പേർക്കാണ്​ ബംഗാളിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. 14,728 പേർക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്​. 4930 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​.

11 പേർ കഴിഞ്ഞ ദിവസം രോഗംബാധിച്ച്​ മരിച്ചു. ഇതോടെ മരണസംഖ്യ 580 ആയി ഉയർന്നു.

Anweshanam
www.anweshanam.com