കോവിഡ് വാക്‌സിനേഷന്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

2021 ഒക്ടോബറോടെ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദാര്‍ പൂനാവാല പറഞ്ഞു
കോവിഡ് വാക്‌സിനേഷന്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ : ഇന്ത്യയില്‍ കോവിഡ് രോഗബാധയ്ക്കെതിരെയുള്ള വാക്സിനേഷന്‍ ജനുവരിയില്‍ ആരംഭിച്ചേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവാല അറിയിച്ചു. ഓക്‌സ്ഫോഡ് സര്‍വകലാശാലയും മരുന്നു കമ്ബനിയായ അസ്ട്രാസെനകയും സംയുക്തമായി നിര്‍മിക്കുന്ന വാക്‌സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് അദാര്‍ പൂനാവാല പറഞ്ഞു.

2021 ഒക്ടോബറോടെ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദാര്‍ പൂനാവാല പറഞ്ഞു. ഒക്ടോബറിന് ശേഷം ജനജീവിതം സാധരണപോലെയാകുന്നും അദേഹം വ്യക്തമാക്കി.

20% ഇന്ത്യക്കാര്‍ക്ക് വാക്‌സീന്‍ ലഭ്യമായിക്കഴിയുമ്ബോള്‍ തന്നെ ആത്മവിശ്വാസം തിരികെ വരുന്നത് കാണാനാകും. അടുത്ത വര്‍ഷം സെപ്തംബര്‍- ഒക്ടോബറോടെ എല്ലാവര്‍ക്കും ആവശ്യാനുസരണമുള്ള വാക്‌സീനുകളും ലഭ്യമായി സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയുടെയും കോവിഷീല്‍ഡ് വാക്‌സിനാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്നത്. നവംബര്‍ 14 വരെയുള്ള സുരക്ഷ വിവരങ്ങളാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഹാജരാക്കിയിരുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com