ആശങ്ക അകലാത്ത ദിനങ്ങള്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 14,933 പേര്‍ക്ക് കോവിഡ് 
India

ആശങ്ക അകലാത്ത ദിനങ്ങള്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 14,933 പേര്‍ക്ക് കോവിഡ് 

രോഗമുക്തി നിരക്ക് 56.37 ശതമാനമായത് ആശ്വാസകരമാകുന്നുണ്ട്.

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസ് ബാധിതരിൽ വൻ വര്‍ധന. 24 മണിക്കൂറിനിടെ 14,933 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 4,40,215 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 312 പേര്‍ ഇന്നലെ മാത്രം മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,011 ആയി ഉയര്‍ന്നു.

1,78,014 ആളുകൾ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതേ സമയം രോഗമുക്തി നിരക്ക് 56.37 ശതമാനമായത് ആശ്വാസകരമാണ്. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്.

തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 2,710 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 37 പേർ കൂടി മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകൾ 62,087 ആയി ഉയര്‍ന്നിരിക്കുകയാണ്. 794 പേര്‍ മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിൽ പുതുതായി 3721 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി മുപ്പത്തി അയ്യായിരം കടന്നു. ആകെ മരണം 6283 ആയി.

ഡല്‍ഹി മണ്ഡോളി ജയിലിൽ കോവിഡ് ബാധിച്ച് മരിച്ച തടവുകാരനൊപ്പം ഒരു മുറിയിൽ കഴിഞ്ഞവർക്കും കോവിഡ് സ്ഥിരീകരിച്ചു. 29 പേരിൽ 17 പേരുടെയും ഫലം പൊസിറ്റീവാണ്. മരിച്ച ശേഷമാണ് തടവുകാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഒരു മലയാളി കൂടി രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തൃശ്ശൂർ സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. ഇതോടെ ദില്ലിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം പത്തായി ഉയര്‍ന്നു.

Anweshanam
www.anweshanam.com