
ന്യൂഡൽഹി: രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് കോവിഡ് -19 വ്യാപന ഗ്രാഫ് ഉയർന്നുനിൽക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 5000 ത്തിൽ താഴെയാണ് കോവിഡ് -19 കേസുകൾ -കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ പത്രസമ്മേളനത്തിൽ പറഞ്ഞു.
50000 ത്തിലധികം കോവിഡ് ബാധിതർ നാല് സംസ്ഥാനങ്ങളിൽ മാത്രം. രാജ്യത്ത് ഇപ്പോൾ ൾ 4.9 ദശലക്ഷത്തിലധികം കോവിഡ് ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 83809 പുതിയ കേസുകൾ. ഇന്ന് (സെപ്തംബർ 15) 4930236 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതേ കാലയളവിൽ വൈറൽ രോഗം മൂലം 1054 പുതിയ മരണങ്ങൾ. ആകെ മരണ സംഖ്യ 80776.
990061 സജീവ കേസുകൾ. 3859399 രോഗം ഭേദമായവർ- ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് 50000 ത്തിലധികം കോവിഡ് ബാധിതർ.
രാജ്യത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 8.4 ശതമാനം. ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിലിത് 21.4 ശതമാനം. രാജ്യത്തെ മൊത്തം സജീവമായ കേസുകളിൽ 60 ശതമാനം മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ. ദൈനംദിന ശരാശരി മരണങ്ങളിൽ മഹാരാഷ്ട്ര മുന്നിൽ. ലോകത്ത് ശരാശരി 3704 കേസുകൾ. ഇന്ത്യയിൽ ഒരു ദശലക്ഷം ജനസംഖ്യയിൽ ശരാശരി കേസുകൾ 3573.
3.85 ദശലക്ഷത്തിലധികം കോവിഡ് -19 രോഗികൾ സുഖം പ്രാപിച്ചു. ഇത് ലോകത്തിലെ ഏറ്റവും വലിയത്. ഇന്ത്യയിലെ ഒരു ദശലക്ഷം ജനസംഖ്യയിൽ ശരാശരി മരണ തോത് 58.ആഗോള ശരാശരി 118. ലോകത്തിലെ ഏറ്റവും താഴ്ന്ന മരണ നിരക്ക് ഇന്ത്യയിൽ. കൊറോണ വൈറസ് രോഗം അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. തൊട്ടടുത്ത് ബ്രസീൽ - ആരോഗ്യ സെക്രട്ടറി ഭൂഷൺ പറഞ്ഞു.