കോവിഡ് വ്യാപനം;മഹാരാഷ്ട്രയിലും പഞ്ചാബിലും സ്ഥി​തി ഗു​രു​ത​ര​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി

ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകൾ കൂടുതലായി കാണുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു
കോവിഡ് വ്യാപനം;മഹാരാഷ്ട്രയിലും പഞ്ചാബിലും സ്ഥി​തി ഗു​രു​ത​ര​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി

‌ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ഞ്ചാ​ബി​ലും കോ​വി​ഡ് വ്യാ​പ​നം ഗു​രു​ത​ര​മാ​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ന്‍. ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ത​ല്‍​സ്ഥി​തി വി​വ​രം വാ​ര്‍​ത്താ​മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്ത് ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ സ്ഥി​തി​യാ​ണ് ഗു​രു​ത​ര​മാ​യി​ട്ടു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ഞ്ചാ​ബി​ലും രോ​ഗ​വ്യാ​പ​നം തീ​ക്ഷ്ണ​മാ​യി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 28,000 കേ​സു​ക​ളാ​ണ് റി​പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. പ​ഞ്ചാ​ബി​ല്‍ ജ​ന​സം​ഖ്യ​യു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​മ്ബോ​ള്‍ വ്യാ​പ​നം തീ​വ്ര​മാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​മ്ബ​ത് ജി​ല്ല​ക​ളും ക​ര്‍​ണാ​ട​ക​യി​ലെ ഒ​രു ജി​ല്ല​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തെ​ന്നെ​ന്നും ഭൂ​ഷ​ന്‍ പ​റ​ഞ്ഞു.

ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകൾ കൂടുതലായി കാണുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു.

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഈ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം ശനിയാഴ്ച നടക്കും. സജീവ കോവിഡ് കേസുകള്‍ ഏറ്റവും അധികമുള്ള രാജ്യത്തെ പത്ത് ജില്ലകളില്‍ ഒന്‍പതും മാഹാരാഷ്ട്രയിലാണ്. പുണെ, നാഗ്പുര്‍, മുംബൈ, താനെ, നാസിക്, ഔറംഗബാദ്, നന്ദേത്, ജാലഗോണ്‍, അകോല എന്നിവയാണ് ഒന്‍പത് ജില്ലകള്‍. കര്‍ണാടകയിലെ ബെംഗളൂരു അര്‍ബനാണ് പത്താമത്തെ ജില്ലയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവരുടെ കാര്യം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 88 ശതമാനവും 45 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഈ വിഭാഗക്കാരിലെ മരണനിരക്ക് 2.85 ശതമാനമാണ്. ഈ കാരണത്താലാണ് ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com