രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശങ്കയില്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34884 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. 671 മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശങ്കയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34884 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. 671 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26273 ആയി. ഇന്ത്യയിലിതുവരെ 1038716 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

നിലവില്‍ 358692 പേര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. 62.93 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വര്‍ദ്ധനയെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ഇന്ത്യയിലെ കണക്ക്. 34177 ആയിരുന്നു ഇന്നലെ ബ്രസീലിലെ പ്രതിദിന വര്‍ദ്ധന.

രോഗബാധയുടെ തുടക്കത്തില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം ആകെ രോഗ ബാധിതരുടെ മുപ്പത് ശതമാനത്തിന് അടുത്ത് രോഗികള്‍ ഉണ്ടെന്നാണ് കണക്ക്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com