മാസ്‌ക്ക് - സാനിറ്റയ്‌സര്‍ സര്‍ക്കാര്‍ വില തിട്ടപ്പെടുത്തുമെന്ന്
India

മാസ്‌ക്ക് - സാനിറ്റയ്‌സര്‍ സര്‍ക്കാര്‍ വില തിട്ടപ്പെടുത്തുമെന്ന്

മഹാരാഷ്ട്രയില്‍ മാസ്‌ക്കിനും സാനിറ്റയ്‌സറിനും വില തിട്ടപ്പെടുത്തി വിജ്ഞാപനമിറക്കുമെന്നു മഹാരാഷ്ട്ര ആരോഗ്യമന്ത്രി

News Desk

News Desk

ന്യൂഡെല്‍ഹി: മഹാരാഷ്ട്രയില്‍ മാസ്‌ക്കിനും സാനിറ്റയ്‌സറിനും വില തിട്ടപ്പെടുത്തി വിജ്ഞാപനമിറക്കുമെന്നു മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പേ. കോവിഡ് ഡസ്റ്ററിന് ആദ്യം 4000 രൂപയായിരുന്നു. പിന്നീട് 2200 രൂപ. ഇപ്പോഴത് 1900 മായി കുറച്ചുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു - എഎന്‍ഐ റിപ്പോര്‍ട്ട്.

മാസ്‌ക്കും സാനിറ്റയ്‌സറും അവശ്യ വസ്തുവിഭാഗത്തിലുള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ഡോക്ടര്‍മാരുടെ സുരക്ഷ മുഖ്യമാണ്. അവരെ കേന്ദ്ര ഇന്‍ഷൂറന്‍സ് പരിധിയുള്‍പ്പെടുത്തിയിട്ടുണ്ട് - മന്ത്രി പറഞ്ഞു.

കോവിഡ് പോസ്റ്റീവ് കേസുകള്‍ 19 ശതമാനം. അത് 10 ശതമാനത്തില്‍ ചുരുക്കി കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സര്‍ക്കാര്‍ - സ്വകാര്യ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ലോക്കല്‍ തീവണ്ടി സര്‍വ്വീസ് പുന:രാരംഭിക്കുന്നതിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com