മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 10 ലക്ഷത്തിലേക്ക്; ആന്ധ്രയില്‍ 10,175 പുതിയ കോവിഡ് കേസുകള്‍

കര്‍ണാടകയില്‍ 9,217 പുതിയ കോവിഡ് 19 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 10 ലക്ഷത്തിലേക്ക്; ആന്ധ്രയില്‍ 10,175 പുതിയ കോവിഡ് കേസുകള്‍

ഡല്‍ഹി: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്. വ്യാഴാഴ്ച സംസ്ഥാനത്ത് 23,446 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9,90,795 ആയി വര്‍ധിച്ചു. പുതുതായി 448 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ സംസ്ഥാനത്ത് 28,282 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

2.85 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. 2,61,432 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 7,00,715 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇതില്‍ 14,253 പേര്‍ വ്യാഴാഴ്ച മാത്രം രോഗമുക്തി നേടിയവരാണ്. 70.72 ശതമാനമാണ് രോഗമുക്തി നിരക്ക്. 49,74,558 സാംപിളുകളാണ് ഇതുവരെ സംസ്ഥാനത്തുടനീളം പരിശോധിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 10,175 പുതിയ കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,37,687 ആയി ഉയര്‍ന്നു. നിലവില്‍ 97,338 പേരാണ് ചികിത്സയിലുളളത്. 4,35,647 പേര്‍ രോഗമുക്തി നേടി. 4702 പേരാണ് ആന്ധ്രയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

കര്‍ണാടകയില്‍ 9,217 പുതിയ കോവിഡ് 19 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 29 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 4,30,947 കേസുകളാണ് കര്‍ണാടകയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. 6937 പേര്‍ മരിച്ചു. 3,22,454 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 1,01,537 പേരാണ് ചികിത്സയില്‍ തുടരുന്നത്.

5528 പുതിയ കോവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6,185 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 64 പേരാണ് ഇന്ന് തമിഴ്‌നാട്ടില്‍ മരിച്ചത്. 4,86,052 പേര്‍ക്കാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 4,29,416 പേര്‍ രോഗമുക്തി നേടി. ഇതുവരെ 8,154 പേര്‍ മരിച്ചു. 48,482 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,308 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യതലസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,05,482 ആയി. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 4000 കടക്കുന്നത്. ബുധനാഴ്ച 4,039 പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു.

24 മണിക്കൂറിനിടെ 28 പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നു. ഇതുവരെ 4,666 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 2.27 ശതമാനമാണ് ഡല്‍ഹിയിലെ കോവിഡ് മരണനിരക്ക്. 25,416 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,75,400 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത്. വ്യാഴാഴ്ച മാത്രം 2637 പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com