രാജ്യത്ത് 46,232 പേര്‍ക്കു കൂടി കോവിഡ്; 64 മരണം

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി ഉയര്‍ന്നു.
രാജ്യത്ത് 46,232 പേര്‍ക്കു കൂടി കോവിഡ്; 64 മരണം

ന്യൂ ഡല്‍ഹി: രാജ്യത്ത് 46,232 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 564 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,32,726 ആയി.

49,715 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. രോഗമുക്തി നേടിയവരുടെ എണ്ണം 84,78,124 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,66,022 കോവിഡ് സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 13,06,57,808 പരിശോധനകളാണ് ഇതുവരെ നടത്തിയത്. അതേസമയം, ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. 24 മണിക്കൂറിനിടെ 6,608 കേസുകളാണ് ഡല്‍ഹിയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.

Related Stories

Anweshanam
www.anweshanam.com