കോവിഡ്: രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു

നിലവില്‍ അഞ്ച് ലക്ഷം പേരാണ് രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ്: രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു

ന്യൂ ഡല്‍ഹി: രാജ്യത്ത് രോഗമുക്തരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 93 ശതമാനമായി. നിലവില്‍ അഞ്ച് ലക്ഷം പേരാണ് രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗികളുടെ 5.73 ശതമാനം മാത്രമാണിത്. ആകെ പരിശോധനകള്‍ 12 കോടി കടന്നു.

രാജ്യത്തെ കോവിഡ് മരണനിരക്ക് 1.48 ശതമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,281 പേര്‍ക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാള്‍ 3,872 പേര്‍ക്ക്, മഹാരാഷ്ട്ര 4,907 പേര്‍ക്ക് എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഡല്‍ഹിയില്‍ കോവിഡ് വ്യാപനം സൂപ്പര്‍ സ്‌പ്രെഡിലേക്ക് നീങ്ങുന്നു. പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് തലസ്ഥാനത്ത് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്.

24 മണിക്കൂറിനിടെ 8593 പേര്‍ക്കാണ് ഡെല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡിലേക്ക് നീങ്ങുന്നവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com