കോ​വി​ഡ് വാ​ക്സി​ന്‍ നിര്‍മാണം രാജ്യാന്തര മാനദണ്ഡം പാ​ലി​ച്ച്‌;​ വിശദീകരണവുമായി ഐ.സി.എം.ആര്‍

കഴിഞ്ഞ ദിവസം ഐസിഎംആര്‍ പുറത്തിറക്കിയ നിര്‍ദ്ദേശം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം
കോ​വി​ഡ് വാ​ക്സി​ന്‍ നിര്‍മാണം രാജ്യാന്തര മാനദണ്ഡം പാ​ലി​ച്ച്‌;​ വിശദീകരണവുമായി ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി : കോവിഡിനെതിരായ വാക്സിന്റെ നിര്‍മ്മാണത്തില്‍ വിശദീകരണവുമായി ഐസിഎംആര്‍. രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് പരീക്ഷണം മുന്നോട്ട് പോകുന്നതെന്നാണ് ഐ.സി.എം.ആര്‍ നല്‍കുന്ന വിശദീകരണം. മനുഷ്യരിലും മൃഗങ്ങളിലും ഒരേസമയം പരീക്ഷണം നടത്താമെന്നും ഐ.സി.എം.ആര്‍ പറയുന്നു. ഇതിന് ചട്ടങ്ങളുണ്ടെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഐസിഎംആര്‍ പുറത്തിറക്കിയ നിര്‍ദ്ദേശം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.

കൊവാക്‌സിന്‍ ആഗസ്റ്റില്‍ വിപണിയിലെത്തിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.എം.ആര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവിദഗ്ദ്ധര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് വേണ്ടത്ര സമയം അനുവദിക്കണമെന്നും അനാവശ്യസമ്മര്‍ദ്ദം ഗവേഷണങ്ങളെ ബാധിക്കുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. രാജ്യത്ത് വാക്‌സിന്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ഭാരത് ബയോടെക് അടക്കം 12 സ്ഥാപനങ്ങള്‍ക്കാണ് ഐ.സി.എം.ആര്‍ കത്തയച്ചത്.

ഡ​ല്‍​ഹി​യി​ലെ​യും പാ​റ്റ്ന​യി​ലെ​യും ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് (എ​യിം​സ്), വി​ശാ​ഖ​പ​ട്ട​ണ​ത്തെ കിം​ഗ് ജോ​ര്‍​ജ് ആ​ശു​പ​ത്രി, റോ​ത്ത ക്കി​ലെ പ​ണ്ഡി​റ്റ് ഭ​ഗ്‌​വ​ത് ദ​യാ​ല്‍ ശ​ര്‍​മ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ്, ഹൈ​ദ​രാ​ബാ​ദി​ലെ നി​സാം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ക്ലി​നി​ക്ക​ല്‍ ട്ര​യ​ലു​ക​ള്‍ ന​ട​ക്കു​ക.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കുമായും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേര്‍ന്ന് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ നിര്‍മിക്കുന്ന കോവിഡിനെതിരായ തദ്ദേശീയമായ വാക്സിനാണ് കൊവാക്സിന്‍. മൃഗങ്ങളിലടക്കമുള്ള ആദ്യഘട്ട പരീക്ഷണം വിജകയരമായി പൂര്‍ത്തിയാക്കിയ കൊവാക്സിന്‍ രണ്ടാം ഘട്ടമായി മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രക്സ് കണ്ട്രോളര്‍ ജനറല്‍ ഈയിടെയാണ് അനുമതി നല്‍കിയത്.

മനുഷ്യരില്‍ ആദ്യമായി വൈറസ് കുത്തിവച്ചശേഷം മൂന്ന് ഘട്ടങ്ങളായി നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഈ മാസം ആദ്യവാരം മനുഷ്യരില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചാലും കൃത്യമായ ഫലം ആഗസ്ത് മാസം ലഭിക്കാന്‍ ഒരു സാധ്യതയുമില്ല. എന്നാല്‍ ആഗസ്റ്റ് രണ്ടാം വാരം വാക്സിന്‍ വിപണിയിലെത്തിക്കാനായി നടപടികള്‍ വേഗത്തിലാക്കാനാണ് ഐസിഎംആര്‍ നിര്‍ദേശം. ഇത് പ്രായോഗികമല്ലെന്നാണ് വിമര്‍ശനം. ഇതിനെത്തുടര്‍‌ന്നാണ് വിവാദമുയര്‍ന്നത്.

പൂ​ന​യി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ല്‍ വേ​ര്‍​തി​രി​ച്ചെ​ടു​ത്ത വൈ​റ​സി​ല്‍ നി​ന്നാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ക ​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കോ​വാ​ക്സി​ന്‍റെ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു. ജൂ​ലൈ 31ന​കം പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ര​ണ്ടു ഘ​ട്ട​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യാ​ല്‍ ഓ​ഗ​സ്റ്റ് 15നു ​പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ല്‍ വാ​ക്സി​ന്‍ പ്ര​ഖ്യാ​പി​ക്കാ​നാ​ണു നീ​ക്കം.

അതേസമയം, കോവിഡ് രോഗ പ്രതിരോധത്തിനായുള്ള വാക്സിൻ ആഗസ്ത് 15 നോടകം ലഭ്യമാക്കപ്പെടുമെന്ന ഐ‌സി‌എം‌ആർ നിലപാടിനെതിരെ കോൺഗ്രസ് സിനീയർ നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ രംഗത്തെത്തിയിരുന്നു.

15 നകം വാക്സിൻ ലഭ്യമാക്കപ്പെടുമെന്നത് ആസൂത്രിതമാണ്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. അന്ന് രാഷ്ടത്തെ അഭിസംബോധന ചെയ്യുമ്പോൾ പ്രധാനമന്ത്രിക്ക് വലിയൊരു പ്രഖ്യാപനം നടത്താനുള്ള അവസരം സൃഷ്ടിക്കുക. ഈ ലക്ഷ്യമാണ് വാക്സിനുമായ ബന്ധപ്പെട്ട ഐസിഎംആറിൻ്റെ നീക്കത്തിലെന്ന് ചവാൻ ആരോപിക്കുന്നുവെന്ന് ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com