കോവിഡ്: മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ ഒന്നരലക്ഷം കടന്നു; തമിഴ്‌നാട്ടില്‍ 74,622 ആയി
India

കോവിഡ്: മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ ഒന്നരലക്ഷം കടന്നു; തമിഴ്‌നാട്ടില്‍ 74,622 ആയി

Sreehari

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിതര്‍ ഒന്നരലക്ഷം കടന്നു. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,52,765 ആയി. ഒരൊറ്റ ദിവസം അയ്യായിരത്തിലേറെ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ന് മാത്രം 5,024 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 175 മരണവും സ്ഥിരീകരിച്ചു. ആകെ മരണം 7,106 ആയി. ആകെ രോഗബാധിതരില്‍ 72,175 കേസുകളും മുംബൈയിലാണ്.

തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 74,622 ആയി. 3,645 പേര്‍ക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 3,500 കടക്കുന്നത്. 6 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 957 ആയി.

1,956 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 49,690 ആയി. 32,305 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 1,358 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. 41,357 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയത്.

Anweshanam
www.anweshanam.com