കോവാക്‌സിന്‍റെ ഉപയോഗം മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തികരിച്ച ശേഷം മാത്രം: എയിംസ് മേധാവി

സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ ആ​യി​രി​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ല്‍​കു​ക
കോവാക്‌സിന്‍റെ ഉപയോഗം മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തികരിച്ച ശേഷം മാത്രം: എയിംസ് മേധാവി

ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ന്‍ ഉ​ട​ന്‍ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് (എ​യിം​സ്) മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ. സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ ആ​യി​രി​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ല്‍​കു​ക​യെ​ന്നും ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ന്‍ ത​ല്‍​ക്കാ​ലം ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും ഗു​ലേ​റി​യ പ​റ​ഞ്ഞു. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകാതെ കോവ്കാസിന് അനുമതി നല്‍കിയതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കോവിഷീല്‍ഡിന്റെ അഞ്ചു കോടി ഡോസുകള്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ആ സമയം കൊണ്ട് കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും. വാക്‌സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം എന്നിവ മൂന്നാം ഘട്ട പരീക്ഷണത്തിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ ലഭിച്ചശേഷമായിരിക്കും അത് വിതരണത്തിന് ലഭ്യമാകുക ഡോ. ഗുലേറിയ പറഞ്ഞു.

അതേസമയം, കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് രംഗത്തെത്തി. മൂന്നാംഘട്ട പരീക്ഷണം ആദ്യം നടത്തിയത് കൊവാക്‌സിനാണെന്നും സുരക്ഷയും രോഗപ്രതിരോധ ഫലങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഭാരത് ബയോ ടെക് വ്യക്തമാക്കി.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നവംബര്‍ പകുതിയോടെ ആരംഭിച്ചിരുന്നു. ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ ആയിരത്തിലധികം വിഷയങ്ങളില്‍ വിലയിരുത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ എല്ലാം കൊവാക്‌സിന്‍ പാലിക്കുന്നതായും ഭാരത് ബയോടെക് അറിയിച്ചു.

മൂന്നാംഘട്ട പരീക്ഷണം തുടരുന്ന കോവാക്‌സീന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പരീക്ഷണം പൂര്‍ത്തയാകാത്ത വാക്‌സീന് അനുമതി നല്‍കിയത് അപക്വവും അപകടരവുമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com