കര്‍ഷക ബില്ലിനെതിരായ സമരത്തില്‍ പങ്കെടുക്കുന്നവര്‍ തീവ്രവാദികളെന്ന് കങ്കണ; കേസെടുക്കണമെന്ന് കോടതി

കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നവരെ വേദനിപ്പിക്കുന്നതാണ്​ നടിയുടെ വിവാദ ട്വീറ്റെന്നും ജനങ്ങള്‍ക്കിടയില്‍ മനഃപൂര്‍വം പ്രശ്​നം സൃഷ്​ടിക്കാനാണ്​ ട്വീറ്റിലൂടെ ശ്രമിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി
കര്‍ഷക ബില്ലിനെതിരായ സമരത്തില്‍ പങ്കെടുക്കുന്നവര്‍ തീവ്രവാദികളെന്ന് കങ്കണ; കേസെടുക്കണമെന്ന് കോടതി

ബംഗളൂരു: കര്‍ഷക ബില്ലിനെതിരായ സമരത്തില്‍ പങ്കെടുക്കുന്നവരെ തീവ്രവാദികളെന്ന്​ ആരോപിച്ച ബോളിവുഡ്​ നടി കങ്കണ റണൗട്ടി​ന്‍റെ വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട്​ കേ​സെടുക്കാന്‍ കര്‍ണാടക കോടതി നിര്‍ദേശിച്ചു. അഭിഭാഷകന്‍ എല്‍. രമേശ്​ നായിക്ക്​ നല്‍കിയ ഹരജിയിലാണ്​ കര്‍ണാടക തുമകുരുവിലെ ഫസ്​റ്റ്​ക്ലാസ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ കോടതി നടപടി.

കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നവരെ വേദനിപ്പിക്കുന്നതാണ്​ നടിയുടെ വിവാദ ട്വീറ്റെന്നും ജനങ്ങള്‍ക്കിടയില്‍ മനഃപൂര്‍വം പ്രശ്​നം സൃഷ്​ടിക്കാനാണ്​ ട്വീറ്റിലൂടെ ശ്രമിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. പൊലീസോ സര്‍ക്കാറോ ഇതുസംബന്ധിച്ച്‌​ നടപടി സ്വീകരിച്ചിട്ടില്ലെന്നും 153 എ, 504, 108 വകുപ്പുകള്‍ ചുമത്തി നടിക്കെതിരെ കേ​െസടുക്കാന്‍ നിര്‍ദേശിക്കണമെന്നും അഭിഭാഷകന്‍ കോടതിയോട്​ അഭ്യര്‍ഥിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ തെറ്റിദ്ധാരണയും അഭ്യൂഹവും പരത്തി കലാപത്തിന്​ വഴിവെച്ചവര്‍ കര്‍ഷക ബില്ലുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണ പരത്തി രാജ്യത്ത്​ തീവ്രവാദ പ്രവര്‍ത്തനത്തിനും കാരണക്കാരാവുകയാണെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്​. സെപ്​റ്റംബര്‍ 21നാണ് കങ്കണ ട്വീറ്റ് പോസ്റ്റ്‌ ചെയ്തത്. ഇത്​ വിവാദമായതോടെ പിന്നീട്​ പിന്‍വലിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com