ഇന്ത്യയുടെ ആദ്യ ഓസ്കാര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു

മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം
ഇന്ത്യയുടെ ആദ്യ ഓസ്കാര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു

മുംബൈ: വസ്ത്രാലങ്കാര വിദഗ്ധയും ഇന്ത്യയുടെ ആദ്യ ഓസ്കാര്‍ ജേതാവുമായ ഭാനു അതയ്യ (91) അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നെന്ന് മകള്‍ രാധിക ഗുപ്ത പ്രസ്‌ ട്രസ്റ്റ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു

1983ല്‍ "​ഗാ​ന്ധി' എ​ന്ന സി​നി​മ​യി​ലെ വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നാ​ണ് ഭാ​നു അ​ത​യ്യ​ക്ക് ഓ​സ്കാ​ര്‍ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഏ​റ്റ​വും അം​ഗി​ക​രി​ക്ക​പ്പെ​ട്ട വ​സ്ത്രാ​ല​ങ്കാ​രി​ക​യാ​ണ് ഭാ​നു അ​ത​യ്യ അ​റി​യ​പ്പെ​ടു​ന്ന​ത്.

ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന ഭാനു അതയ്യ മഹാരാഷ്ട്രയിലെ കോലാപൂരില്‍ 1929 ഏപ്രില്‍ 28നാണ് ജനിച്ചത്. 1956ല്‍ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ് വസ്ത്രാലങ്കാര രംഗത്തെത്തിയത്. നൂറോളം ചലച്ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.

രണ്ടു തവണ നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ്, ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഭാനു അതയ്യ നേടിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com