കോവിഡ്​ ചികിൽസക്ക്​ ഡെക്‌സമെത്തസോണ്‍ നല്‍കാന്‍ കേന്ദ്രസർക്കാറിന്‍റെ അനുമതി
India

കോവിഡ്​ ചികിൽസക്ക്​ ഡെക്‌സമെത്തസോണ്‍ നല്‍കാന്‍ കേന്ദ്രസർക്കാറിന്‍റെ അനുമതി

By Sreehari

Published on :

ന്യൂഡൽഹി: കോവിഡ്​ ചികിൽസക്ക്​ ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രസർക്കാറിന്‍റെ അനുമതി. വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്‌സമെത്തസോണ്‍.

ബ്രിട്ടിനിൽ നടന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കോവിഡ്​ രോഗിയെ മരണത്തിൽ നിന്ന്​ രക്ഷിക്കാൻ മരുന്നിന്​ സാധിക്കുമെന്ന്​ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന്​ മരുന്നി​​െൻറ ഉൽപാദനം കൂട്ടാൻ ലോകാരോഗ്യ സംഘടന നിർദേശം നൽകുകയും ചെയ്​തിരുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങളിൽ തുടങ്ങി അലർജിക്ക്​ വരെ ഡെക്​സാമെതാസൺ ഉപയോഗിക്കുന്നുണ്ട്​.

കോവിഡ്​ ഗുരുതരമായ രോഗികൾക്കാണ്​ മരുന്ന്​ നൽകുക. മരുന്ന്​ പരീക്ഷണത്തിന്​ അനുമതി നൽകി കോവിഡി​​െൻറ ക്ലിനിക്കൽ പ്രോ​ട്ടോകോൾ കേന്ദ്രസർക്കാർ പുതുക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം എന്ന നിലയില്‍ തയ്യാറാക്കിയ 'ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍: കോവിഡ് 19-ന്റെ പരിഷ്‌കരിച്ച പതിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മണവും രുചിയും നഷ്ടപ്പെടുന്നത് കോവിഡ് 19-ന്റെ പുതിയ ലക്ഷണങ്ങളായി ഈ മാര്‍ഗനിര്‍ദേശത്തില്‍ ചേര്‍ത്തിരുന്നു.

ഓക്‌സിജന്‍ സഹായം ആവശ്യമായവര്‍ക്കും അമിതമായ കോശജ്വലന പ്രതികരണം(excessive inflammatory response) ഉള്ളവര്‍ക്കും ഡെക്‌സമെത്തസോണ്‍ നല്‍കാമെന്ന് പുതുക്കിയ 'ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍: കോവിഡ് 19' പറയുന്നു.

അതേസമയം, ഇന്ന്​ കോവിഡ്​ കേസുകൾ ഇന്ത്യയിൽ വലിയ രീതിയിൽ വർധിച്ചിരുന്നു. 18,522 പേർക്കാണ്​ ഇന്ത്യയിൽ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 5,08.953 ആയി ഉയർന്നു.

Anweshanam
www.anweshanam.com