കൊറോണ വ്യാപനം ; സ്കൂളുകള്‍ വീണ്ടും അടച്ചിടും

കൊറോണ വ്യാപനം ; സ്കൂളുകള്‍ വീണ്ടും അടച്ചിടും

സംസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകള്‍ അടച്ചിടാന്‍ തയ്യാറെടുത്ത് തെലങ്കാന. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് ബുധനാഴ്ച അറിയിച്ചത്. തെലങ്കാനയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിൽ കുട്ടികളും അദ്ധ്യപകരും അടക്കം 140 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ബാലനഗറിലെ ഒരു സ്‌കൂളില്‍ 38 വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ചയും, തിങ്കഴളാഴ്ച മഞ്ചേരിയിൽ എന്ന സ്ഥലത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ 56 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊറോണ കേസുകള്‍ ഉയരുന്നതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി, സംസ്ഥാന സര്‍ക്കാര്‍ അതിവ ജാഗ്രതയിലാണ് എന്ന് അറിയിച്ചു. കൊറോണ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അടുത്തിടെയാണ് തെലങ്കാനയില്‍ 6 മുതല്‍ 10വരെയുള്ള ക്ലാസുകള്‍ വീണ്ടും ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കേസുകള്‍ കൂടുന്നതോടെ 8 വയസു വരെയുള്ള ക്ലാസുകളിലെ പഠനം വീണ്ടും നിർത്തിവെയ്ക്കാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com