ബംഗാള്‍ കോവിഡ് മുക്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്
India

ബംഗാള്‍ കോവിഡ് മുക്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്

യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും നടത്താതെയിരിക്കാനാണ്‌ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ഹൂ​ഗ്ലി​യി​ല്‍ ന​ട​ന്ന റാ​ലി​യി​ല്‍ ദി​ലി​പ് ഘോ​ഷ് പറഞ്ഞു.

News Desk

News Desk

ന്യൂഡെല്‍ഹി: ബം​ഗാ​ള്‍ കോ​വി​ഡ് മു​ക്ത​മാ​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലി​പ് ഘോ​ഷ്. യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും നടത്താതെയിരിക്കാനാണ്‌ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ഹൂ​ഗ്ലി​യി​ല്‍ ന​ട​ന്ന റാ​ലി​യി​ല്‍ ദി​ലി​പ് ഘോ​ഷ് പറഞ്ഞു.

സം​സ്ഥാ​നം കോ​വി​ഡ് മു​ക്ത​മാ​യി. എ​ന്നാ​ല്‍ യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ന്‍ ബിജെ​പിക്ക് ക​ഴി​യാ​ത്ത​വി​ധം മ​മ​താ ബാ​ന​ര്‍​ജി ലോ​ക്ക്ഡൗ​ണു​ക​ള്‍ ന​ട​പ്പാ​ക്കു​ക​യാണെന്നും. പ​ക്ഷെ ഞ​ങ്ങ​ളെ ത​ട​യാ​ന്‍ ആ​ര്‍​ക്കും ക​ഴി​യി​ല്ലെന്നും ദി​ലി​പ് ഘോ​ഷ് പറഞ്ഞു.

റാ​ലി​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആ​രും മാ​സ്‌​ക് ധ​രി​ക്കു​ക​യോ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വരാനിരിക്കെയാണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന.

Anweshanam
www.anweshanam.com