പാചകവാതക വില നാളെ മുതൽ കുറയും

ഇതോടെ 819 ആയിരുന്ന ​ഗ്യാസ് വില 809ലേക്ക് എത്തും
പാചകവാതക വില നാളെ മുതൽ കുറയും

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില നാളെ മുതൽ കുറയും​. സിലിണ്ടറൊന്നിന്​ 10 രൂപയാണ് കുറയുന്നത്. പുതിയ വില ഏപ്രിൽ ഒന്ന്​ മുതൽ നിലവിൽ വരുമെന്നാണ് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്​. ഇതോടെ 819 ആയിരുന്ന ​ഗ്യാസ് വില 809ലേക്ക് എത്തും.

ജനുവരിയിൽ 694 രൂപയായിരുന്നു സിലിണ്ടറിൻറെ വില. ഫെബ്രുവരിയിൽ ഇത്​ 719 രൂപയാക്കി വർധിപ്പിച്ചു.

ഫെബ്രുവരി 15ന്​ ഇത്​ 769 രൂപയും 25ന്​ 794 രൂപയാക്കിയും കൂട്ടി. മാർച്ചിൽ 819 രൂപയായും എണ്ണ കമ്പനികൾ വില കൂട്ടി. പെട്രോൾ-ഡീസൽ വിലയിൽ ഉണ്ടായ നേരിയ കുറവിന് പിന്നാലെയാണ് പാചകവാതക വിലയിലും കുറവ് വരുത്തിയിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com