കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷന്റെ സത്യവാങ്മൂലം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷന്റെ സത്യവാങ്മൂലം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷന്റെ സത്യവാങ്മൂലം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി: കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷന്റെ സത്യവാങ്മൂലം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മാപ്പുപറയാനായി തെറ്റ് ചെയ്തിട്ടില്ലെന്നും വിമര്‍ശിക്കുക എന്ന തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാംങ്മൂലത്തില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസിനെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിന് നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാംങ്മൂലം നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. കോടതി നിര്‍ദ്ദേശം തള്ളിയ സാഹചര്യത്തില്‍ ശിക്ഷ വിധിക്കുന്ന നടപടിയിലേക്ക് പോകണോ എന്നതില്‍ ഇന്ന് സുപ്രീംകോടതി തീരുമാനം എടുത്തേക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. കോടതി അലക്ഷ്യ നിയമപ്രകാരം ഈ കുറ്റത്തിന് ആറുമാസം വരെ തടവോ 2,000 രൂപ വരെ പിഴയോ ലഭിക്കും. ജസ്റ്റിസുമാരായ ബിആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങുന്ന അതേ ബെഞ്ചാണ് ഭൂഷനെതിരായ രണ്ടാമത്തെ കോടതിയലക്ഷ്യ കേസ് പരിഗണിക്കുക. ഈ കേസ് 2009 മുതലുള്ളതാണ്, 2009 ല്‍ തെഹല്‍ക്ക മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭൂഷന്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അഴിമതിക്കാരെന്ന് വിളിച്ചിരുന്നു.

കേസിലെ അന്തിമ വിധിക്ക് ശേഷവും പുഃനപരിശോധനാ ഹരജി നല്‍കാനുള്ള അവകാശം പ്രശാന്ത് ഭൂഷണ് ഉണ്ടെന്നും അതുകൊണ്ട് ഈ കേസിലെ അന്തിമ വിധി വന്ന ശേഷം പ്രശാന്ത് ഭൂഷണന് പുനഃപരിശോധനാ ഹരജി നല്‍കാവുന്നതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. അതേസമയം താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനങ്ങള്‍ അത്യാവശ്യമാണെന്നും വിമര്‍ശനങ്ങള്‍കൊണ്ടുമാത്രമേ ജനാധിപത്യ പ്രക്രിയ ശക്തമാവുകയുള്ളൂവെന്നു പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞിരുന്നു. കോടതി എന്ത് ശിക്ഷ വിധിച്ചാലും അത് നേരിടാന്‍ തയ്യാറാണെന്നും ഭൂഷണ്‍ അറിയിച്ചിരുന്നു.

പ്രശാന്ത് ഭൂഷണ്‍ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമെന്ന് ആഗസ്റ്റ് 14 നാണ് സുപ്രീംകോടതി വിധിച്ചത്. ഭൂഷണെതിരായുള്ള കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 20 ന് ശിക്ഷയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു. ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.

Related Stories

Anweshanam
www.anweshanam.com