മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കൂ​ടി ബി​ജെ​പി​യി​ല്‍

ചാ​ത്ത​ര്‍​പൂ​ര്‍ ജി​ല്ല​യി​ലെ ബ​ഡാ​മ​ല്‍​ഹി​റ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ പ്ര​ധ്യു​മ​ന്‍ സിം​ഗ് ലോ​ധി​യാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്
മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കൂ​ടി ബി​ജെ​പി​യി​ല്‍

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കൂ​ടി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. പ്ര​ധ്യു​മ​ന്‍ സിം​ഗ് ലോ​ധി​യാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്. ചാ​ത്ത​ര്‍​പൂ​ര്‍ ജി​ല്ല​യി​ലെ ബ​ഡാ​മ​ല്‍​ഹി​റ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ്.

ബി​ജെ​പി സം​സ്ഥാ​ന ആ​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ്ര​ധ്യു​മ​ന്‍ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

താ​ന്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ത​ന്‍റെ മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​ക്ക് മാ​ത്ര​മേ വ​ള​ക്കൂ​റു​ള്ളൂ എ​ന്നും ലോ​ധി പ​റ​ഞ്ഞു.

ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് അംഗബലം 91 ആയി കുറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യ 22 എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. അതോടെ കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രി സഭ താഴെ വീണിരുന്നു. തുടർന്ന് മാർച്ച് 23ന് ചൗഹാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com