മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മോ​ത്തി​ലാ​ല്‍ വോ​റ​യ്ക്ക് കോ​വി​ഡ്

മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള നേ​താ​വാ​ണ് മോ​ത്തി​ലാ​ല്‍ വോ​റ
മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മോ​ത്തി​ലാ​ല്‍ വോ​റ​യ്ക്ക് കോ​വി​ഡ്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ (91) ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ല്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള നേ​താ​വാ​ണ് മോ​ത്തി​ലാ​ല്‍ വോ​റ. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ വ​രെ അ​ദ്ദേ​ഹം ഛത്തീ​സ്ഗ​ഢി​ല്‍ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു. അ​ടു​ത്തി​ടെ വ​രെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ഹു​ല്‍​ഗാ​ന്ധി ഒ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ വോ​റ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​നാ​വു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.

Related Stories

Anweshanam
www.anweshanam.com