നടൻ ക​മ​ൽ​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്

സംസ്ഥാനത്ത് രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ള്‍ ചൂ​ട് പി​ടി​ക്കു​ക​യാ​ണ്.
നടൻ  ക​മ​ൽ​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്

ചെ​ന്നൈ: ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്. മ​തേ​ത​ര നി​ല​പാ​ടു​ള്ള ക​മ​ൽ​ഹാ​സ​ന് കോ​ൺ​ഗ്ര​സി​ന് ഒ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യുമെന്ന് ​തമി​ഴ്‌​നാ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ കെഎ​സ് അ​ള​ഗി​രി പറഞ്ഞു.

വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​റ്റ​ക്ക് നി​ന്ന് മ​ത്സ​രി​ച്ച് വി​ജ​യി​ക്കാ​ന്‍ ക​മ​ല്‍​ഹാ​സ​ന് ക​ഴി​യി​ല്ല, ഒ​രേ മ​ന​സു​ള്ള​വ​ര്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി ഒ​രു​മി​ച്ച് നി​ല്‍​ക്ക​ണ​മെ​ന്നും അ​ള​ഗി​രി കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ കോൺഗ്രസിന്‍റെ താരസാന്നിധ്യമായ ഖുശ്ബു ബിജെപി യിലേക്ക് ചേക്കേറിയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കമൽഹാസനെ യുപിഎയിലേക്ക് ക്ഷണിച്ചിരിക്കുന്നുവെന്നത് ശ്ര​ദ്ധേ​യ​മാ​ണ്. ഇ​തോ​ടെ സംസ്ഥാനത്ത് രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ള്‍ ചൂ​ട് പി​ടി​ക്കു​ക​യാ​ണ്.

Related Stories

Anweshanam
www.anweshanam.com