ഓര്‍ഡിനന്‍സുകള്‍: കോണ്‍ഗ്രസിന് നിലപാട് രൂപീകരണ സമിതി
India

ഓര്‍ഡിനന്‍സുകള്‍: കോണ്‍ഗ്രസിന് നിലപാട് രൂപീകരണ സമിതി

ഓര്‍ഡിനന്‍സുകളിന്മേല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകളെന്തായിരിക്കണമെന്ന് അഞ്ചംഗ സമിതി നിര്‍ദ്ദേശിക്കും.

News Desk

News Desk

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിളംബരം ചെയ്ത ഓര്‍ഡിനന്‍സുകളെക്കുറിച്ച് പഠിച്ച് വിലയിരുത്താന്‍ അഞ്ചംഗ സമിതിയെ ഇടക്കാല കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി നിശ്ചയിച്ചു - എഎന്‍ഐ റിപ്പോര്‍ട്ട്.

ഓര്‍ഡിനന്‍സുകളിന്മേല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകളെന്തായിരിക്കണമെന്ന് അഞ്ചംഗ സമിതി നിര്‍ദ്ദേശിക്കും. ജയറാം രമേശ് കണ്‍വീനറായുള്ള സമിതിയില്‍ പി.ചിദംബരം, ദിഗ് വിജയ് സിങ്, അമര്‍ സിങ്, ഗൗരവ് ഗോഗേയ് എന്നിവര്‍ അംഗങ്ങളാണ് - എഐസിസി പത്രക്കുറിപ്പ് പറയുന്നു.

Anweshanam
www.anweshanam.com