കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു

മുര്‍ഷിദാബാദിലെ സംഷേര്‍ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി റിസായുള്‍ ഹഖ് ആണ് മരിച്ചത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു

മുര്‍ഷിദാബാദ്: ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു. മുര്‍ഷിദാബാദിലെ സംഷേര്‍ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി റിസായുള്‍ ഹഖ് ആണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ രാത്രിയോടെ റിസായുള്‍ ഹഖിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, ഏപ്രില്‍ ഇരുപത്തിയാറിനായിരുന്നു സംഷേര്‍ഗഞ്ചില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com