കോണ്‍ഗ്രസില്‍ പുനഃസംഘടന; ഗുലാംനബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി
India

കോണ്‍ഗ്രസില്‍ പുനഃസംഘടന; ഗുലാംനബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

മോതിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്

News Desk

News Desk

ന്യൂഡല്‍ഹി: അഖിലേന്ത്യ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചു. ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ അ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്തു ക​ത്തെ​ഴു​തി​യ നേ​താ​ക്ക​ളി​ല്‍ പ്ര​മു​ഖ​നാ​യ ഗു​ലാം​ന​ബി ആ​സാ​ദി​നെ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി. ആ​സാ​ദ് അ​ട​ക്ക​മു​ള്ള മു​തി‍​ര്‍​ന്ന നേ​താ​ക്ക​ളെ ചു​മ​ത​ല​ക​ളി​ല്‍ നി​ന്നും മാ​റ്റി കോ​ണ്‍​ഗ്ര​സ് പ്ര​വ‍​ര്‍​ത്ത​ക സ​മി​തി പു​ന​സം​ഘ​ടി​പ്പി​ച്ചു- ഇന്ത്യ ടിവി ന്യൂസ്‌ റിപ്പോര്‍ട്ട്.

മോതിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഗുലാം നബി ആസാദും അംബികാ സോണിയും പ്രവര്‍ത്തക സമിതിയില്‍ തുടരും.

മുകുള്‍ വാസ്നിക്, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി, താരിഖ് അന്‍വര്‍, പ്രിയങ്ക ഗാന്ധി, സുര്‍ജെവാല, ജിതേന്ദ്ര സിങ്, കെ.സി.വേണുഗോപാല്‍ എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. താരിഖ് അന്‍വറിനാണ് കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതല. ഉമ്മന്‍ചാണ്ടി ആന്ധ്രപ്രദേശിന്റെ ചുമതലയില്‍ തുടരും. കെ.സി.വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും തുടരും.

ഓഗസ്റ്റ് 24-ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനപ്രകാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിന് ആറംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എ.കെ.ആന്റണിയാണ് ഇതിന്റെ അധ്യക്ഷന്‍. അഹമദ് പട്ടേല്‍, അംബിക സോണി, കെ.സി.വേണുഗോപാല്‍, മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്.

മധുസൂദനന്‍ മിസ്ത്രി ചെയര്‍മാനായ അഞ്ചംഗ എഐസിസി തിരഞ്ഞെടുപ്പ് അതോററ്റിയും രൂപീകരിച്ചു.

Anweshanam
www.anweshanam.com