കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‍വിക്ക് കൊവിഡ്
India

കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‍വിക്ക് കൊവിഡ്

അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് സൂചന. നിലവില്‍ വസതിയില്‍ ക്വാറന്റൈനില്‍ കഴിയുകയും ചികിത്സ തേടുകയുമാണ് സിങ്‌വി

Sreehari

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എം.പി.യുമായ അഭിഷേക് മനു സിങ്‌വിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലായ് ഒമ്പത് വരെ സിംഗ്‍വിയോട് ഹോം ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിച്ചു. സിങ്‌വിക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

ജൂണ്‍ 23ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സിംഗ്‍വി കേസ് വാദിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് സൂചന. നിലവില്‍ വസതിയില്‍ ക്വാറന്റൈനില്‍ കഴിയുകയും ചികിത്സ തേടുകയുമാണ് സിങ്‌വി. ജൂലൈ ഒമ്പതു വരെ ക്വാറന്റൈനില്‍ കഴിയുമെന്ന് സിങ്‌വിയുടെ ഓഫീസ് നല്‍കുന്ന വിവരം.

കോടതികളിലെ നിരവധി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജും കുടുംബവും ക്വാറന്റൈനില്‍ പോയിരുന്നു.

Anweshanam
www.anweshanam.com