കോ​വി​ഡ്: റാ​യ്പു​രി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ലോ​ക്ക്ഡൗ​ണ്‍

ഏ​പ്രി​ല്‍ ഒ​ന്‍​പ​തി​ന് വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ 19ന് ​രാ​വി​ലെ ആ​റ് വ​രെ സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ റാ​യ്പു​ര്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും​ ലോ​ക്ക്ഡൗ​ണാ​യി​രി​ക്കും
കോ​വി​ഡ്: റാ​യ്പു​രി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ലോ​ക്ക്ഡൗ​ണ്‍

റാ​യ്പു​ര്‍: കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തി​ല്‍ ച​ത്തീ​സ്ഗ​ഡി​ലെ റാ​യ്പു​ര്‍ ജി​ല്ല​യി​ല്‍ ഏ​പ്രി​ല്‍ ഒ​ന്‍​പ​ത് മു​ത​ല്‍ 19വ​രെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ല്‍ ഒ​ന്‍​പ​തി​ന് വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ 19ന് ​രാ​വി​ലെ ആ​റ് വ​രെ സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ റാ​യ്പു​ര്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും​ ലോ​ക്ക്ഡൗ​ണാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട‌​ര്‍ എ​സ് ഭാ​ര​തി ദാ​സ​ന്‍ അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ ജി​ല്ല​യു​ടെ മു​ഴു​വ​ന്‍ അ​തി​ര്‍​ത്തി​യും അ​ട​ച്ചി​ടും. മ​ദ്യ​ശാ​ല​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള മു​ഴു​വ​ന്‍ ക​ട​ക​ളും അ​ട​യ്ക്കും. എ​ന്നാ​ല്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍​ക്ക് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​നു​മ​തി​യു​ണ്ട്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ള്‍, ബാ​ങ്കു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. അ​തേ​സ​മ​യം, ടെ​ലി​കോം, റെ​യി​ല്‍​വേ, വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കും.

എ​ല്ലാ മ​ത, സാം​സ്കാ​രി​ക, ടൂ​റി​സം സ്ഥ​ല​ങ്ങ​ളും അ​ട​ച്ചി​ട്ടി​രി​ക്കു​മെ​ന്നും എ​ല്ലാ​ത്ത​രം പൊ​തു​യോ​ഗ​ങ്ങ​ളും സാ​മൂ​ഹി​ക, മ​ത, രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ളും ഈ ​കാ​ല​യ​ള​വി​ല്‍ നി​രോ​ധി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. രാ​വി​ലെ ആ​റ് മു​ത​ല്‍ രാ​വി​ലെ എ​ട്ട് വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ 6:30 വ​രെ​യും പാ​ലും പ​ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കും. എ​ല്‍​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി​യും അ​നു​വ​ദ​നീ​യ​മാ​ണ്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, വി​മാ​ന​ത്താ​വ​ളം, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്രം സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ടാ​ക്സി, ഓ​ട്ടോ​റി​ക്ഷ ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത സ​ര്‍​വീ​സു​ക​ളെ അ​നു​വ​ദി​ക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com