ചെന്നൈയിലെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍; നാളെ മുതല്‍ പ്രാബല്യത്തില്‍
India

ചെന്നൈയിലെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍; നാളെ മുതല്‍ പ്രാബല്യത്തില്‍

ചെന്നൈ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക

By News Desk

Published on :

ചെന്നൈ: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ചെന്നൈയില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ നാളെ മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ചെന്നൈ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ജില്ലകളിലെ പച്ചക്കറി കടകളും പലചരക്ക് കടകളും രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെ തുറന്ന് പ്രവര്‍ത്തിക്കും. തുണിക്കടകളും ഹാര്‍ഡ് വെയര്‍ ഷോപ്പുകളും രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഭക്ഷണശാലകളും ഹോട്ടലുകളും രാവിലെ 6 മുതല്‍ രാത്രി 10വരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,07,001 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Anweshanam
www.anweshanam.com