
ബെംഗളുരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബെംഗളുരുവില്‍ സമ്ബൂര്‍ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ജൂലൈ 14 മുതല്‍ ജൂലൈ 22 വരെയാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നഗര- ഗ്രാമ ജില്ലകളില്‍ ജൂലൈ 14 രാത്രി എട്ട് മണി മുതലാണ് ലോക്ഡൗണ്‍ ആരംഭിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
നിലവിൽ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. ഇതോടെ സമ്പൂർണ ലോക്ഡൗണിന് മുൻപ് തിങ്കളാഴ്ചയും െചാവ്വാഴ്ചയുമായിരിക്കും ഇളവുകളുണ്ടായിരിക്കുക.
ആശുപത്രി, പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവക്ക് പ്രവർത്തിക്കാനുള്ള അനുമതിയും അവശ്യ സർവിസ് മേഖലയിൽ ജോലിയെടുക്കുന്നവർക്ക് യാത്ര ചെയ്യാനുമുള്ള അനുമതിയുമുണ്ടാകും. ലോക്ഡൗൺ ആണെങ്കിലും മെഡിക്കൽ പി.ജി പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പോലെ നടക്കും.