കല്‍ക്കരി കുംഭകോണം: മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേക്ക് ശിക്ഷ

1999 ല്‍ ഝാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിച്ചതില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നതാണ് കേസിനാധാരം
കല്‍ക്കരി കുംഭകോണം: മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേക്ക് ശിക്ഷ

ന്യൂഡെല്‍ഹി: കല്‍ക്കരി ബ്ലോക്ക് അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേയെ പ്രത്യേക കോടതി ശിക്ഷിച്ചു. 1999 ല്‍ ഝാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിച്ചതില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നതാണ് കേസിനാധാരം - ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്.

ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേക്കെതിരെ ചുമത്തിയിട്ടുള്ളത്. വാജ്പേയി മന്ത്രിസഭയിലെ അംഗമായിരുന്നു ദിലീപ് റേ. പ്രത്യേക ജഡ്ജി ഭാരത് പരാശറാണ് മുന്‍ കേന്ദ്ര കല്‍ക്കരി മന്ത്രി റേയെ ശിക്ഷിച്ചത്. അക്കാലയളവിലെ കല്‍ക്കരി മന്ത്രാലയത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കാസ്‌ട്രോണ്‍ ടെക്‌നോളജീസ് ലിമിറ്റഡ്, കാസ്‌ട്രോണ്‍ മൈനിങ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടര്‍മാരെയും കോടതി ശിക്ഷിച്ചു.

ത്സാര്‍ഖണ്ഡ് ഗിരിദിയിലെ ബ്രഹ്മദിഹ കല്‍ക്കരി ബ്ലോക്ക് 1999 ല്‍ കാസ്‌ട്രോണ്‍ ടെക്‌നോള ജീസിന് അനുവദിക്കപ്പെട്ടതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. ശിക്ഷ സംബന്ധിച്ച് ഒക്ടോബര്‍ 14 ന് കോടതി വാദം കേള്‍ക്കും.

Related Stories

Anweshanam
www.anweshanam.com