ഹരിയാന മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ സ്വയം നിരീക്ഷണത്തില്‍.
ഹരിയാന മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍

ഹരിയാന: കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ സ്വയം നിരീക്ഷണത്തില്‍. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ ഖട്ടാറിന് കോവിഡ് നെഗറ്റീവ് ആയിരുന്നു. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ മുതലാണ് അദ്ദേഹം നിരീക്ഷണത്തില്‍ പോയത്.

'' കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ സമ്പര്‍ക്കം പുലര്‍ത്തിയ ചില ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും നെഗറ്റീവാണ്. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി മൂന്ന് ദിവസത്തേക്ക് നിരീക്ഷണത്തില്‍ പോവുകയാണ്'' ഖട്ടാര്‍ ട്വിറ്ററില്‍ കുറിച്ചു.

ചൊവ്വാഴ്ചയാണ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് പങ്കെടുത്ത മീറ്റിംഗില്‍ ഖട്ടാറുമുണ്ടായിരുന്നു. പിന്നീടാണ് കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഈയിടെ ഖട്ടാറിനെ സന്ദര്‍ശിച്ച കുരുക്ഷേത്ര എം.പി നൈബ് സിംഗ് സെയ്‌നിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com