രാജസ്ഥാനിലെ ഫാമിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ

ഇവിടെ നിരവധി പശുക്കള്‍ രോഗം ബാധിച്ച അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
രാജസ്ഥാനിലെ ഫാമിൽ  പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ

ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയിലെ പശു ഫാമില്‍ 24 മണിക്കൂറിനിടെ 78 പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. സര്‍ദര്‍ഷഹറിലെ ബില്യുബസ് രാംപുര ഗ്രാമത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന സ്വകാര്യ ഫാമിലാണ് സംഭവം.

ഇവിടെ നിരവധി പശുക്കള്‍ രോഗം ബാധിച്ച അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. തീറ്റയുടെ സാമ്ബിള്‍ പരിശോധനക്കയച്ചതായി അധികൃതര്‍ പറഞ്ഞു.ഭക്ഷ്യ വിഷബാധയാണ് അധികൃതര്‍ സംശയിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com