ല​ഡാ​ക്കി​ലെ പാം​ഗോം​ഗി​ല്‍‌ ഇ​ന്ത്യ​ന്‍ പോ​സ്റ്റി​നരികെ ചൈനീസ് സൈനികര്‍; സംഘര്‍ഷസാധ്യത

വ​ടി​വാ​ളും കു​ന്ത​വും തോ​ക്കും അ​ട​ക്കം വ​ന്‍ ആ​യു​ധ​ശേ​ഖ​ര​വു​മാ​യെ​ത്തി​യ നാ​ല്‍​പ്പ​തോ​ളം ചൈ​നീ​സ് സൈ​നി​ക​രാ​ണ് ഇ​ന്ത്യ പോ​സ്റ്റു​ക​ള്‍​ക്ക് സ​മീ​പം നി​ല​യു​റ​പ്പി​ച്ച​ത്
ല​ഡാ​ക്കി​ലെ പാം​ഗോം​ഗി​ല്‍‌ ഇ​ന്ത്യ​ന്‍ പോ​സ്റ്റി​നരികെ ചൈനീസ് സൈനികര്‍; സംഘര്‍ഷസാധ്യത

ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക്കി​ലെ പാം​ഗോം​ഗ് ത​ടാ​ക​ത്തി​ന്‍റെ തെ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍ അ​ട​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ചൈ​നീ​സ് സൈ​ന്യ​ത്തി​ന്‍റെ ചി​ത്രം പു​റ​ത്ത്. വ​ടി​വാ​ളും കു​ന്ത​വും തോ​ക്കും അ​ട​ക്കം വ​ന്‍ ആ​യു​ധ​ശേ​ഖ​ര​വു​മാ​യെ​ത്തി​യ നാ​ല്‍​പ്പ​തോ​ളം ചൈ​നീ​സ് സൈ​നി​ക​രാ​ണ് ഇ​ന്ത്യ പോ​സ്റ്റു​ക​ള്‍​ക്ക് സ​മീ​പം നി​ല​യു​റ​പ്പി​ച്ച​ത്. ഇന്ത്യന്‍ സൈനികരെ ബലംപ്രയോഗിച്ച് നീക്കാനുള്ള പുതിയ ശ്രമം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.

കിഴക്കന്‍ ലഡാക്കിലെ സൈനികനീക്കമെന്ന പേരില്‍ നിരവധി ചിത്രങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. നിയന്ത്രണരേഖയില്‍ ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നും വെടിവെപ്പുണ്ടായെന്നും ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു.

ഗാ​ല്‍​വാ​ന്‍ താ​ഴ്‌​വ​ര​യി​ല്‍ 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ജൂ​ണ്‍ 15 ന് ​സ​മാ​ന​മാ​യ ഏ​റ്റു​മു​ട്ട​ലി​നു ചൈ​നീ​സ് സൈ​ന്യം ത​യാ​റെ​ടു​ത്തി​രു​ന്നെ​ന്നാ​ണ് ചി​ത്ര​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്. ആ​യു​ധ​ങ്ങ​ളു​മാ​യി ചൈ​നീ​സ് സൈ​ന്യം എ​ത്തി​യ​തി​ന്‍റെ ആ​ദ്യ നേ​രി​ട്ടു​ള്ള തെ​ളി​വാ​ണി​ത്. ചി​ത്ര​ത്തി​ലു​ള്ള ഓ​രോ സൈ​നി​ക​ന്‍റെ പ​ക്ക​ലും ആ​യു​ധ​ങ്ങ​ള്‍ ദൃ​ശ്യ​മാ​ണ്.

തി​ങ്ക​ളാ​ഴ്ച ഇ​രു സൈ​നി​ക​രും വ​ള​രെ അ​ക​ലെ​യാ​ണ് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മു​ഖ്പാ​രി പോ​സ്റ്റി​നു സ​മീ​പം ചൈ​നീ​സ് സൈ​ന്യം എ​ത്തി​യ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം അ​വ​ര്‍​ക്കെ​തി​രെ ആ​യു​ധ​ങ്ങ​ള്‍‌ കാ​ട്ടു​ക​യും ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ചൈ​നീ​സ് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്തു. ചൈ​നീ​സ് സൈ​ന്യം റെ​സാം​ഗ് ല​യി​ലും മു​ഖ്പാ​രി​യി​ലും എ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തേ​ക്ക് ചൈ​നീ​സ് സൈ​ന്യം ക​യ​റാ​ന്‍ ശ്ര​മി​ക്കു​ക​യും ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ര്‍​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ഇ​ന്ത്യ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യാ​ണ് ചൈ​ന ആ​രോ​പി​ക്കു​ന്ന​ത്. ഷെ​ന്‍​പാ​വോ​യി​ല്‍ ഇ​ന്ത്യ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല ക​മാ​ന്‍​ഡ് വ​ക്താ​വ് കേ​ണ​ല്‍ ഷാം​ഗ് ഷൂ​ലി ആ​രോ​പി​ച്ചു. അ​തി​ര്‍​ത്തി ലം​ഘ​നം ത​ട​യാ​ന്‍ ആ​കാ​ശ​ത്തേ​യ്ക്ക് വെ​ടി​വ​ച്ച്‌ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യെ​ന്നാ​ണ് ചൈ​ന​യു​ടെ വാ​ദം.

ചൈ​ന തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്ന് സൈ​ന്യം പ്ര​തി​ക​രി​ച്ചു. പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി ന​യ​ന്ത്ര​ണ​രേ​ഖ​യു​ടെ അ​ടു​ത്തേ​യ്ക്കു​വ​ന്ന് ആ​കാ​ശ​ത്തേ​യ്ക്ക് പ​ല​ത​വ​ണ വെ​ടി​യു​തി​ര്‍​ത്ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. സം​യ​മ​ന​ത്തോ​ടെ സ്ഥി​തി കൈ​കാ​ര്യം ചെ​യ്ത​താ​യും ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു നി​ന്നും വെ​ടി​വ​യ്പ്പു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സൈ​ന്യം വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com