ഗ​ല്‍​വാ​ന്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ കമാൻഡിങ്​ ഓഫീസർ കൊല്ലപ്പെട്ടന്ന്​ ചൈന
unazhu
India

ഗ​ല്‍​വാ​ന്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ കമാൻഡിങ്​ ഓഫീസർ കൊല്ലപ്പെട്ടന്ന്​ ചൈന

ജൂൺ 15ന്​ നടന്ന സംഘർഷത്തിൽ ചൈ​നീ​സ് സൈ​ന്യ​മാ​യ പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി (പി​എ​ല്‍​എ) ക​മാ​ന്‍​ഡിം​ഗ് ഓ​ഫി​സ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നു ചൈ​ന സ്ഥി​രീ​ക​രി​ച്ചു

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗ​ല്‍​വാ​നി​ല്‍ ജൂൺ 15ന്​ നടന്ന സംഘർഷത്തിൽ ചൈ​നീ​സ് സൈ​ന്യ​മാ​യ പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി (പി​എ​ല്‍​എ) ക​മാ​ന്‍​ഡിം​ഗ് ഓ​ഫി​സ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നു സ്ഥി​രീ​ക​രി​ച്ചു ചൈ​ന. തി​ങ്ക​ളാ​ഴ്ച ല​ഫ്. ജ​ന​റ​ല്‍ ത​ല​ത്തി​ലു​ള്ള യോ​ഗം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണു ഇ​തു സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ഇതാദ്യമായാണ്​ സംഘർഷത്തിൽ സൈനികർ കൊല്ലപ്പെട്ടുവെന്ന്​ ചൈന സ്ഥിരീകരിക്കുന്നത്. എൻ.ഡി.ടി.വിയാണ്​ ഇതുമായി ബന്ധപ്പെട്ട്​ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യ-ചൈന ലഫ്​റ്റനൻറ്​ ജനറൽതല ചർച്ചക്കിടെ ചൈന ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ്​ റിപ്പോര്‍ട്ട്​. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഇന്ന്​ വീണ്ടും പുനഃരാരംഭിച്ചിരുന്നു.

കൊ​ല്ല​പ്പെ​ട്ട ചൈ​നീ​സ് സൈ​നി​ക​രു​ടെ എ​ണ്ണം പു​റ​ത്തു​വി​ടാ​ത്ത​ത് ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രി​നു സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​തി​രി​ക്കാ​നാ​ണെ​ന്നാ​ണു ചൈ​നീ​സ് സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ​പ​ത്ര​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ചൈ​നീ​സ് സൈ​നി​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌ ഇ​ന്ത്യ തെ​റ്റാ​യ ക​ണ​ക്കു​ക​ളാ​ണു പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ത് ഇ​ന്ത്യ​യി​ലെ തീ​വ്ര​പ​ക്ഷ​ത്തി​നെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്നും ട്വീ​റ്റു​ക​ളി​ല്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​യ്ക്കു ന​ഷ്ട​പ്പെ​ട്ട സൈ​നി​ക​രേ​ക്കാ​ള്‍ ഇ​ര​ട്ടി ചൈ​നീ​സ് സൈ​നി​ക​രെ ഗ​ല്‍​വാ​നി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം വ​ധി​ച്ചു​വെ​ന്നാ​ണു കേ​ന്ദ്ര​മ​ന്ത്രി​യും മു​ന്‍ സൈ​നി​ക മേ​ധാ​വി​യു​മാ​യ വി.​കെ. സിം​ഗ് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ഗ്ലോ​ബ​ല്‍ ടൈം​സി​ന്‍റെ ട്വീ​റ്റ് വ​ന്ന​ത്.

ഗൽവാനിലുണ്ടായ സംഘർഷത്തിൽ 45 ചൈനീസ്​ സൈനികർ കൊല്ലപ്പെട്ടുവെന്ന്​ ​ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചതായുള്ള വാർത്തകൾ പുറത്ത്​ വന്നിരുന്നു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്താൻ ചൈന തയാറായിട്ടില്ല.

Anweshanam
www.anweshanam.com