പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഇന്ത്യന്‍ സൈന്യം
ANI
India

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഇന്ത്യന്‍ സൈന്യം

ലഡാക്കിന് പുറമെ അരുണാചല്‍ അതിര്‍ത്തിയിലും ചൈനീസ് സേനാ സന്നാഹം. പ്രതിരോധ നടപടികള്‍ തുടങ്ങിയതായി ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു.

By News Desk

Published on :

ലഡാക്ക്: ലഡാക്കിന് പുറമെ അരുണാചല്‍ അതിര്‍ത്തിയിലും ചൈനീസ് സേനാ സന്നാഹം. പ്രതിരോധ നടപടികള്‍ തുടങ്ങിയതായി ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനായി നാളെ പ്രതിരോധ മന്ത്രിയും സേനാമേധാവിയും ലഡാക്ക് സന്ദര്‍ശിക്കും.

അരുണാചല്‍ അതിര്‍ത്തിക്ക് സമീപം നിയിഞ്ചിയില്‍ ചൈന ശക്തമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എയര്‍പോര്‍ട്ട്, ഹെലിപോര്‍ട്ട് അടക്കമുള്ളവ സജ്ജമാക്കിയത് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തവാങ്, വലോക് എന്നിവിടങ്ങളിലും ചൈനീസ് നീക്കം ശ്രദ്ധയില്‍ പെട്ടതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സൈന്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലഡാക്കില്‍ കനത്ത ജാഗ്രതയും നിരീക്ഷണവും തുടരുകയാണ്.

Anweshanam
www.anweshanam.com