കേസുകള്‍ വ്യാപകമായി കെട്ടികിടക്കുന്നു; മധ്യസ്ഥത സാധ്യത പരിശോധിക്കണം: ചീഫ് ജസ്റ്റിസ്
India

കേസുകള്‍ വ്യാപകമായി കെട്ടികിടക്കുന്നു; മധ്യസ്ഥത സാധ്യത പരിശോധിക്കണം: ചീഫ് ജസ്റ്റിസ്

കേസുകള്‍ കെട്ടികിടക്കുന്നതിനൊപ്പം ആളുകളില്‍ മാനസിക പ്രശ്നങ്ങളും കൂടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ്

News Desk

News Desk

ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണ്‍ കാരണം കേസുകള്‍ വ്യാപകമായി കെട്ടികിടക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. കോവിഡ് എന്ന് തീരുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. കോവിഡിനൊപ്പം സഞ്ചരിക്കുകയേ മാര്‍ഗ്ഗമുള്ളുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേസുകള്‍ കെട്ടികിടക്കുന്നതിനൊപ്പം ആളുകളില്‍ മാനസിക പ്രശ്നങ്ങളും കൂടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുകള്‍ കെട്ടികിടക്കുന്ന സാഹചര്യത്തില്‍ മധ്യസ്ഥത എന്ന സാധ്യത പരിശോധിക്കണം. എല്ലാ കേസുകളിലും സാധ്യമല്ലെങ്കിലും ചില കേസുകളിലെങ്കിലും അത് സാധിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

വിരമിച്ച ജസ്റ്റിസ് ആര്‍.ഭാനുമതി എഴുതിയ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Anweshanam
www.anweshanam.com