ചെ​ന്നൈ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ 85 പേ​ര്‍​ക്ക് കോ​വി​ഡ്

ഹോ​ട്ട​ലി​ല്‍​നി​ന്ന് ആ​കെ 609 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്
ചെ​ന്നൈ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ 85 പേ​ര്‍​ക്ക് കോ​വി​ഡ്

ചെ​ന്നൈ: ചെ​ന്നൈ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ 85 പേ​ര്‍​ക്ക് കോ​വി​ഡ്. ഡി​സം​ബ​ര്‍ 15 മു​ത​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ​രെ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 85 ഓ​ളം പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഹോ​ട്ട​ല്‍ ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ഹോ​ട്ട​ലി​ല്‍​നി​ന്ന് ആ​കെ 609 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. അ​തി​ല്‍ 85 പേ​രും പോ​സി​റ്റീ​വാ​യി.

ഡിസംബർ 15ന് ഹോട്ടലിലെ ഒരു ഷെഫിനാണ് ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 31നും ഇക്കൊല്ലം ജനുവരി ഒന്നിനും യഥാക്രമം 16, 13 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, കോവിഡ് മാനദണ്ഡങ്ങലെല്ലാം അനുസരിച്ചാണ് ഹോട്ടലിലെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് വാർത്താകുറിപ്പിലൂടെ ഹോട്ടൽ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com